0%
Still working...

Home

എഴുത്തും വിവര്‍ത്തനവുമായി ഇരുപത്തിയഞ്ചു വര്‍ഷം തികയുന്നു. അറബി സാഹിത്യങ്ങള്‍ മലയാളികളെ പരിചയപ്പെടുത്തുക ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. കടുകട്ടിയുള്ള അറബി കാവ്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനും അവയുടെ പരിഭാഷകള്‍ക്ക് മലായാള കാവ്യാവിഷ്കാരം നടത്താനും ശ്രദ്ധിക്കുന്നു.
നിലവില്‍ ഇരുപത്തിരണ്ടോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാനത് സുആദ്, ബുര്‍ദ, റസാനത്, ദീവാനുശ്ശാഫി, അല്‍ അവാസിഫ് (ജിബ്രാന്‍ വിവര്‍ത്തനം) പഞ്ചതന്ത്രം - കലീല വദിംന പുനരാഖ്യാനം നഹ്ജ് അൽ ബുർദ വ്യാഖ്യാനം എന്നിവകളാണ് പ്രധാന പുസ്തകങ്ങള്‍. ഏഴു മുഅല്ലഖകളുടെ വ്യാഖ്യാനത്തിന്റെ പ്രോജക്ടില്‍ മൂന്നെണ്ണം കഴിഞ്ഞു. ഷാര്‍ജാ ശൈഖിന്റെ രണ്ടു നാടകങ്ങള്‍ മലയാളത്തിലാക്കിയിട്ടുണ്ട്. കൂടാതെ മറ്റ് എട്ടു നാടകങ്ങളുടെ വിവർത്തനവും ഏകദേശം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

Some copies of 3 Muallaqat available in UAE. Please Contact W-App: 050 786 9450

ജീവിതത്തിലെ ആദ്യത്തെ റോള്‍ മോഡല്‍ എന്റെ ഉപ്പ തന്നെയാണ്. വല്ലപ്പോഴും മാത്രം തരുന്ന ഉപദേശങ്ങളല്ല; മറിച്ച് പ്രതികൂല സാഹചര്യങ്ങളോടും കഷ്ടപ്പാടുകളോടുമുള്ള ഉപ്പയുടെ നിശബ്ദ പോരോട്ടങ്ങളാണ് ഞാനറിയാതെ എന്നെ സ്വാധീനിച്ചത്; കഠിനാധ്വാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത്. ഉപ്പ പണ്ഡിതനാണെന്നതിനു പുറമേ നല്ലൊരു കര്‍ഷകനും കരകൗശല വിദഗ്ദ്ധനും കൂടിയായിരുന്നു. കഴിഞ്ഞ ഷാര്‍ജ ബുക് ഫെയറിന്റെ സമയത്ത് ഉപ്പയും ഉമ്മയും ഇവിടെ വന്നിരുന്നു. ഉമ്മയെ കുറിച്ച് പ്രത്യേകം പറയാത്തത് എല്ലാവര്‍ക്കും ഏറ്റവും വേണ്ടപ്പെട്ടത് അവരുടെ മാതാക്കളാണ് എന്നതു കൊണ്ടാണ്.

പഞ്ചതന്ത്രം കഥകള്‍; കലീല വദിംനയും

ഭാരതത്തിന്റെ സ്വന്തം പഞ്ചതന്ത്രം കഥകള്‍ 1500 വര്‍ഷങ്ങള്‍ക്കു മുമ്പ് പേര്‍ഷ്യന്‍ ഭാഷയിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടു. ഇരുനൂറു വര്‍ഷത്തിനു ശേഷം അത് ഇറാഖീ പണ്ഡിതന്‍ അബ്ദുല്ല അല്‍ മുഖഫ‌അ്‌ അറബിയിലേക്കു തര്‍ജ്ജമ ചെയ്തു. അവ രണ്ടും സമന്വയിപ്പിച്ച് കട്ടയാട് പ്രൊഡക്‌ഷന്‍സ് പുതിയ പുനരാഖ്യാനം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിലധികം സമയമെടുത്തു ഈ ഗ്രന്ഥം പൂര്‍ത്തിയാക്കാന്‍. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷയിലുള്ള ഇരുപതോളം റഫന്‍സുകളുടെ സഹായത്തോടെ നിര്‍‌വ്വഹിച്ച ഈ പഠനത്തില്‍ രണ്ടു മൂലഗ്രന്ഥങ്ങളിലുമുള്ള സമ്പൂര്‍ണ്ണ കഥകളുണ്ട്. അറബിയിലെ പഠനങ്ങളും പ്രാദേശികമായ വകഭേദങ്ങളും പ്രത്യേകം നല്‍കിയിരിക്കുന്നു.
മോങ്ങം സ്വദേശി പ്രൊ. വി.മുഹമ്മദ് സാഹിബ് ഇത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. സുഹൃത്ത് ഉമര്‍ ഇബ്രാഹീം എഡിറ്റു ചെയ്ത പുതിയ ഇംഗ്ലീഷ് പതിപ്പിന്റെ മിനുക്കു പണിയിലാണിപ്പോള്‍. ലിപിയുടെ മുഖ ചിത്രം തയ്യാറാക്കിയത് അഷര്‍ ഗാന്ധിയാണ്. മുകളിലെ മുഖ ചിത്രം ഡിസൈന്‍ ചെയ്തത് ശാക്കിര്‍ എരവക്കര. ഉടന്‍ ഓണ്‍‌ലൈന്‍ പതിപ്പ് ലഭ്യമാകും.

Dear Visitors:
Welcome to my personal website:

I am an Indian writer and Arabic Translator, living UAE for last 22 years. I am from Wayanad district of Kerala. Writes both in Malayalam and Arabic. I have published about 25 books. Most of them are the translation and interpretation of classic Arabic poem. The latest published book is Nahj Al Burda of Ahmad Shauqi, the Egyptian legend in Modern Arabic literature.

I have been working in an Art gallery for last 16 years, but before a couple of months resigned from job and started to work as a freelance translator.

I would like to share my readers the happy news that I have received the Golden Visa of 10 years from the government of UAE.

kattayad@gmail.com

The Poem of Imam Shafie

ഇമാം ശാഫി‌ഈ(റ) ന്റെ കവിതകളുടെ സമഗ്ര സമാഹാരം; പരിഭാഷയും അറബിയില്‍ തന്നെയുള്ള ലഘു വ്യാഖ്യാനവും.
Diwan cover 1
Diwan Al Shafi of Kattayad, Published by Capital Books, Kozhikode, India

Newly Released Books

Muallaqa Second Tarafa: Arabic and Malayalam
Muallaqa Second Zuhair: Arabic and Malayalam

For these books please Contact IPB Kozhikode. To receive by parcel in India you may contact: 9946206743 Discount Code: “KATTAYAD”

 

ഹിജ്‌റ വര്‍ഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം മുഹമ്മദ് ബിന്‍ ഇദ്‌രീസ് അല്‍ ശാഫി‌ഈ(റ) എന്ന വിശ്വ പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ നല്ലൊരു കവിയും കൂടിയായിരുന്നു. അദ്ദേഹം എഴുതി വെച്ച കവിതാ ശകലങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ദീവാന്‍ അല്‍ ശാഫി‌ഈ എന്ന പേരില്‍ സമാഹരിക്കപ്പെട്ടത്. അറബി ഭാഷയില്‍ ഇമാം ശാഫി‌ഈയുടെ ദീവാനുകള്‍ നിരവധി ലഭ്യമാണെങ്കിലും മലയാളത്തില്‍ ഒരു സമഗ്ര വിവര്‍ത്തനം വന്നിരുന്നില്ല. കോഴിക്കോട് അല്‍ ഹുദാ ബുക് സ്റ്റാള്‍ പ്രസിദ്ധീകരിച്ചതും മുഹമ്മദ് ശമീം ഉമരി രചിച്ചതുമായ ഒരു കൊച്ചു സമാഹാരം മാത്രമേ മുമ്പ് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുള്ളൂ. അങ്ങിനെയിരിക്കുമ്പോഴാണ് അറബി മൂലത്തോടു കൂടി ഒരു സമഗ്ര വ്യാഖ്യാനം പുറത്തിറക്കാനുള്ള ആഗ്രഹം മനസ്സില്‍ മുളയിട്ടത്. ദുബായില്‍ പ്രവാസിയായിക്കഴിയവേ ശ്രമം തുടങ്ങി. നാലു വര്‍ഷമെടുത്ത് പുസ്തകം പൂര്‍ത്തിയാക്കി. 

നഹ്ജ് അല്‍ ബുര്‍ദ (അഹ്‌മദ് ശൗഖി)

അമീറുശ്ശു‌അറാ‌അ്‌ അഹ്‌മദ് ശൗഖിയുടെ
ബുര്‍ദാ അനുകരണ കാവ്യമായ നഹ്ജുല്‍ ബുര്‍ദയുടെ
പരിഭാഷയും വ്യാഖ്യാനവും മലയാളത്തില്‍ ആദ്യമായി;
ഉടന്‍ പുറത്തിറങ്ങുന്നു.

മലയുമാ ബാനുപവന മധ്യേ നിന്നൊരു
കലമാന്‍ കിടാവു തൊടുത്തു വിട്ട
കടമിഴിയേറ്റു പിടഞ്ഞു വീണു പാവ-
മിടയനിവന്‍ പുണ്യ മാസകത്തില്‍.

رِيمٌ عَلَى الْقَاعِ بَيْنَ الْبَانِ وَالْعَلَمِ

 أَحَلَّ سَفْكَ دَمِي فِي الْأَشْهُرِ الْحُرُمِ

Buy the book

Books available in India and can received by post with discount. Please send message by WhatsApp. And soon available most of the books in Flip book format. WhatsApp No: 00971507869450

Books available in Amazo.in

You'll also love

Here, some works you might be interested, especially the professionals and students who wish to learn the classic Arabic literature

Burda Kattayad 3-rd Edition
(ബുര്‍ദാ വ്യാഖ്യാനം)

Mammootty Kattayad

ഇമാം ബൂസ്വീരി(റ) ബുര്‍ദയുടെ സമഗ്ര വ്യാഖ്യാനം, അറബി ശറഹും മലയാള പദ്യാവിഷ്കാരവും ഇംഗ്ലീഷ് മൊഴിമാറ്റവുമടക്കം. മൂന്നാം പതിപ്പ് ലോക പ്രശസ്ത ബുര്‍ദാ വ്യാഖ്യാനങ്ങള്‍ റഫര്‍ ചെയ്തു കൊണ്ട് ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ മുഴുവനായും പൊളിച്ചെഴുതിയതാണ്. ഇടത്തു നിന്നു മറിക്കുമ്പോള്‍ മലയാള പുസ്തകമായും വലത്തു നിന്നു മറിക്കുമ്പോള്‍ അറബി പുസ്തകമായും വായിക്കാവുന്ന തരത്തില്‍ ഗ്രന്ഥകാരന്‍ തന്നെ ലേ-ഔട്ട് ചെയ്ത പുസ്തകം മേത്തരം കടലാസിലാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. വിതരണക്കാര്‍ പൂങ്കാവനം ബുക്സ് കോഴിക്കോട്. ഇന്ത്യയില്‍ പുസ്തകം പാര്‍സലായി ലഭിക്കാന്‍ ഈ നമ്പറില്‍ ബന്ധപ്പെടാം: 9946206743 Discount Code: “KATTAYAD”

Muallaqa Imrul Qais (മുഅല്ലഖ: 1-ഇം‌റുല്‍ ഖൈസ്)

Mammootty Kattayad

ജാഹിലിയ്യാ കാവ്യങ്ങളായ 7 മുഅല്ലഖകളുടെ മലയാള / അറബി വ്യാഖ്യാന പരമ്പരയിലെ ആദ്യത്തെ പുസ്തകം, മലയാളത്തില്‍ ആദ്യമായി. പ്രസിദ്ധീകരണം ഐ.പി.ബി. കോഴിക്കോട്. മുഖചിത്രം: മൈക്ക് അര്‍നോള്‍ഡ് (യു.എസ്), കവര്‍ ഡിസൈന്‍ ഷാക്കിര്‍ എരവക്കാട്.

To buy this book from Amazon Click the picture

The Tempests Malayalam (കൊടുങ്കാറ്റുകള്‍- ജിബ്രാന്‍)

Mammootty Kattayad

പ്രമുഖ ലബനീസ്-അമേരിക്കന്‍ സാഹിത്യകാരനായ ഖലീല്‍ ജിബ്രാന്‍ അറബിയിലെഴുതിയ ഏറ്റവും വലിയ കൃതിയുടെ മലയാള പരിഭാഷ. ആദ്യ പതിപ്പ് മാതൃഭൂമി പ്രസിദ്ധീകരിച്ചു. ഒന്നാം പതിപ്പിനു ശേഷം പ്രസിദ്ധീകരണ അവകാശം തിരിച്ചു വാങ്ങി. ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

Slide Background
01. Slide Background
Every slide includes a background, which can be a picture or solid color.
Step 1

To change the background click on the label bar and in the layer window select the style tab.

Step 2

Choose a source from the background top tab then upload an image or pick a background color.

Build & Design
02. Build & Design
Build any layout with layers and customize your designs limitlessly.
Step 1

To add a layer, click the green plus button in the left sidebar and select the type of layer.

Step 2

Select any layer and you can edit its content and style properties in the layer window.