Writers make national literature, while translators make universal literature.
— Jose Saramago
A translator is a reader, an interpreter and a creator all in one.
— Bijay Kumar Das
Words travel worlds. Translators do the driving.
— Anna Rusconi
The art of translation lies less in knowing the other language than in knowing your own.
— Ned Rorem
സാഹിത്യ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ദുര്‍ഘടം പിടിച്ച പണിയാണ് വിവര്‍ത്തനം; വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട ജോലിയും. ഇതിനു രണ്ടു ഭാഷയിലുമുള്ള അഗാധ പാണ്ഡിത്യമൊന്നും ആവശ്യമില്ല. പരിഭാഷപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന സൃഷ്ടി നന്നായി മനസ്സിലാക്കാനും സ്വന്തം ഭാഷയില്‍ ആകര്‍ഷകമായി എഴുതാനും കഴിവുണ്ടെങ്കില്‍ വിവര്‍ത്തനം സാധ്യമാണ്. പദാനുപദ വിവര്‍ത്തനമല്ല മൊഴിമാറ്റങ്ങള്‍ എന്നു പറയുമ്പോഴും മൂല സമാഹാരത്തിലെ ഒരു പദം പോലും വിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ കഴിവുകള്‍ ഒരു കോഴ്സില്‍ ചേര്‍ന്ന് സ്വായത്തമാക്കാന്‍ സാധിക്കില്ല; നിരന്തരമായ ശ്രമം അതിനാവശ്യമാണ്. ഗൂഗിള്‍ ട്രാന്‍സലേഷന്‍ പോലെയുള്ള സംവിധാനങ്ങള്‍ കൊണ്ട് ഒരു സൃഷ്ടി ഈസിയായി പരിഭാഷപ്പെടുത്തിക്കളയാമെന്ന് ധരിക്കരുത്. നന്നായി പരിഭാഷപ്പെടുത്താന്‍ കഴിയുന്നവനു മാത്രമേ ഗൂഗിള്‍ പരിഭാഷകള്‍ ഉപയോഗപ്പെടുകയുള്ളൂ. പല ആധുനിക സംവിധാനങ്ങളും പരിഭാഷകര്‍ക്ക് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയും. മുമ്പ് ഒരു പദത്തിന്റെ അര്‍ത്ഥം തിരയാന്‍ കഷ്ടപ്പെട്ട് ഡിക്ഷണറികള്‍ മറിച്ചു നോക്കണം. ഇന്നാണെങ്കില്‍ ഒരു ക്ലിക്കു കൊണ്ട് കാര്യം സാധിക്കും.
മുമ്പ് ഞാന്‍ കൊമേഴ്സ്യല്‍ ട്രാന്‍സലേഷനിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് ക്രമേണ സാഹിത്യ വിവര്‍ത്തനത്തിലേക്കു തിരിഞ്ഞു. കാരണം മറ്റൊന്നുമല്ല; വാണിജ്യ സംബന്ധമായ ഡോക്കുമെന്റുകള്‍ കഷ്ടപ്പെട്ട് ചെയ്ത് അതിന്റെ പ്രതിഫലം ലഭിക്കുന്നതോടെ ആ സൃഷ്ടിയുടെ ആയുസ്സു തീര്‍ന്നു പോകും. എന്നാല്‍ ഉടന്‍ പ്രതിഫലം കിട്ടില്ലെങ്കിലും സാഹിത്യ വിവര്‍ത്തനം കാലങ്ങളെ അതിജീവിക്കും. അതു ഭാവിയിലേക്കുള്ള ഒരു ഇന്‍വെസ്റ്റ്മെന്റും ആയിത്തീരും.
ഏതൊരു ഭാഷയുടെയും അടിത്തറ അറിയണമെങ്കില്‍ ആ ഭാഷയിലെ ക്ലാസിക് കവിതകള്‍ പഠിക്കണം. അതു കൊണ്ടാണ് ഞാന്‍ അറബി ക്ലാസിക് കവിതകളുടെ പിന്നാലെ കൂടിയത്.