0%
Still working...

Panchatantram (Mal)

പഞ്ചതന്ത്രം കഥകള്‍; കലീന വദിംനയും

Panchatanthram Kadakal kalila wa-dimnayum / Malayalam & English, Published by Lipi, Cover design by Ashar Gandhi

എന്റെ പ്രധാനപ്പെട്ട മറ്റൊരു കൃതിയാണ്‌ പഞ്ചതന്ത്രം പുനരാഖ്യാനം. അറബി ഭാഷയുമായി കെട്ടിമറിയുന്ന എനിക്ക് ഭാരതത്തിന്റെ പഞ്ചതന്ത്രത്തിലെന്തു കാര്യം എന്ന് ചിലര്‍ക്കൊക്കെ സംശയം തോന്നാം. പറയാം. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വിരചിതമായ ഇന്ത്യയുടെ സ്വന്തം പഞ്ചതന്ത്രം 1300 വര്‍ഷങ്ങള്‍ക്കു മുമ്പ് പേര്‍ഷ്യ വഴി അറബി നാടുകളിലെത്തുകയും അറബി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്തു. അതിന്റെ കലീല വദിംന എന്നായി മാറിയെങ്കിലും കഥകളൊകെ ഏകദേശം ഒന്നു തന്നെയാണ്‌. അവസാന പുറങ്ങളില്‍ ചില അറബിക്കഥകള്‍ കടന്നു കൂടിയിട്ടുണ്ട്. ഒന്നാം തന്ത്രത്തിന്റെ അവസാനം ഒരനുബന്ധ അധ്യായവും അറബികള്‍ (പേര്‍ഷ്യക്കാര്‍) ചേര്‍ത്തു കൊടുത്തിട്ടുണ്ട്. കലീല വദിംന ഇന്നും അറബു ലോകത്ത് ബെസ്റ്റ് സെല്ലറാണ്‌. പല അറബിക് വിദ്യാലയങ്ങളിലും പാഠ്യവിഷയവുമാണ്‌. കേരളത്തിലെ ചില ദര്‍സുകളിലും ഇത് ഓതുന്നുണ്ട്. കടുകട്ടിയുള്ള ഭാഷയില്‍ എഴുതപ്പെട്ടതിനാല്‍ സാധാരണക്കാര്‍ക്ക് ഭാഷ പെട്ടെന്ന് ദഹിക്കില്ല. എന്നാല്‍ കഥകള്‍ പലതും നാം കേട്ടു പഴകിയതു തന്നെയാണ്‌.
അഞ്ചുവര്‍ഷത്തിലധികം സമയം ചെലവിട്ട് തയ്യാറാക്കിയ ഈ പുസ്തകം ഒരു താരതമ്യ പഠനവും കൂടിയാണ്‌. ഇന്ത്യന്‍ ഒറിജിനലിലേയും അറബിക് പരിഭാഷയിലേയും മുഴുവന്‍ കഥകളും എന്റെ ഗ്രന്ഥത്തിലുണ്ട്. കൂടാതെ കലീല വദിനയുടെ തുടക്കത്തിലെ നാല്‌ അധ്യായങ്ങള്‍ പൂര്‍ണ്ണമായും കൊടുത്തിരിക്കുന്നു. പഞ്ചതന്ത്രം ഇന്ത്യയില്‍ നിന്ന് എങ്ങിനെ അറബി നാട്ടിലെത്തി എന്നാണ്‌ ആ അധ്യായങ്ങളില്‍ പറയുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. ഇതിന്റെ ഇംഗ്ലീഷ് പതിപ്പും കൂടെ ഉണ്ട്. അത് മൊഴിമാറ്റം നടത്തിയിരിക്കുന്നത് പി.എസ്.എം.ഓ കോളേജ് മുന്‍ ഇംഗ്ലീഷ് വിഭാഗം മേധാവി എ.മുഹമ്മദ് സാഹിബ് മോങ്ങം ആണ്‌. ആ രണ്ടു പുസ്തകങ്ങളുടെയും ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത് ലിപി. ബുക്സാണ്‌.
ഉടന്‍ ഒരു ഗള്‍ഫ് എഡിഷനും ഇറങ്ങുന്നതാണ്‌. പരിഷ്കരിച്ച ഇംഗ്ലീഷ് പതിപ്പും അവസാന മിനുക്കു പണിയിലാണ്‌.