0%
Still working...

My Family

തോണിക്കടവന്‍

Thonikkadavan

ഒരു യാഥാസ്ഥിക സുന്നീ മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പേരിനൊപ്പം കുടുംബ പേരും ചേര്‍ത്തു കൊണ്ടാണ് ഞങ്ങളുടെ നാടുകളിലൊക്കെ ആളുകള്‍ അറിയപ്പെടുന്നത്. അറബി നാടുകളില്‍ ഒരാളുടെ പേരിന് മുന്നൂ ഭാഗങ്ങളുണ്ടാകും. ആദ്യം സ്വന്തം പേര്‌, രണ്ടാമത് പിതാവിന്റെ പേര്, മൂന്നാമത് കുടുംബ പേര് എന്നിങ്ങനെ (الاسم الثلاثي: الاسم – اسم الأب – اسم العائلي). ഉത്തരേന്ത്യ, പാക്കിസ്താന്‍, ബംഗ്ലാ ദേശ് എന്നിവടങ്ങളില്‍ പേരിനൊപ്പം അവസാനം പിതാവിന്റെ പേരും ചേര്‍ത്തു കൊടുക്കുന്നതാണ് കാണുന്നത്. കുടുംബ പേരിന്റെ ആദ്യത്തെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇനീഷ്യലായും ഉപയോഗിക്കും. കേരളത്തിലെ ക്രിസ്ത്യാനികള്‍ പിതാവിന്റെ പേരിന്റെ ആദ്യത്തെ ഇംഗ്ലീഷ് അക്ഷരവും ഇനീഷ്യനില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്റെ കുടുംബ പേര് തോണിക്കടവന്‍. അതു കൊണ്ട് എന്റെ ഇനീഷ്യല്‍ ടി.കെ എന്നായിരിക്കും. പിതാവിന്റെ കുടുംബ പേരിലാണ് സാധാരണ മുസ്ലിം കുടും‌ബങ്ങള്‍ അറിയപ്പെടുന്നത്. കല്ല്യാണം കഴിച്ചു കൊണ്ടു വരുന്ന സ്ത്രീയും ക്രമേണ ഭര്‍ത്താവിന്റെ കുടുംബ പേരിന്റെ മേല്‍ വിലാസത്തിലേക്ക് മാറ്റപ്പെടും.

എന്റെ പിതാവിന്റെ അറിയപ്പെടുന്ന കുടുംബങ്ങളൊക്കെ വയനാട്ടുകാരാണ്. കോവിഡ് കാലത്ത് കുടുംബ വേരിനെ കുറിച്ച് ഒരു ചെറിയ അന്വേഷണം നടത്തിയിരുന്നു. അതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത് എന്റെ നാലാമത്തെ ഉപ്പാപ്പ കലന്തന്‍ ഹാജി മലപ്പുറം – പാലക്കാട് ഭാഗത്തു നിന്നും മലബാര്‍ കലാപങ്ങളോടനുബന്ധിച്ച് വയനാട്ടിലേക്ക് കുടിയേറിപ്പാര്‍ത്തു എന്നാണ്. സുഹൃത്ത് മമ്മൂട്ടി അഞ്ചുകുന്നിന്റെ നിരീക്ഷണത്തില്‍ അവര്‍ 1921 നു മുമ്പുള്ള ഏതെങ്കിലും കലാപ കാലത്ത്, അതായത് 1880 കാലഘട്ടത്തിൽ കുടിയേറിയിരിക്കാനാണ് സാധ്യത. എന്നുവെച്ചാല്‍ ആ കുടിയേറ്റത്തിന് 130-140 വർഷം മാത്രം പഴക്കമേ ഉള്ളൂ. കലന്തന്‍ ഹാജിക്ക് വയാനാട്ടില്‍ ജനിച്ച മകന്‍ ബീരാന്‍ ഹാജിയുടെ രണ്ടു മക്കളാണ് ഉത്തയും സൂപ്പി ഹാജിയും. ഉത്തയെന്നു വിളിക്കുന്ന ഹുസൈന്റെ മകന്‍ അബ്ദുല്ലയുടെ മകന്‍ മൊയ്തീന്‍ മുസ്‌ലിയാരാണ് എന്റെ ഉപ്പ. എന്റെ ഉപ്പാപ്പ അവുള്ളക്കയെ കണ്ട ചെറിയ ഒരോര്‍മ്മ എനിക്കുണ്ട്. എനിക്ക് അഞ്ചു വയസ്സ് പ്രായമുള്ളപ്പോള്‍ (1975-ല്‍) ആണ് വല്ല്യുപ്പ മരിക്കുന്നത്. വല്ല്യുപ്പ തികഞ്ഞ ഭക്തനും കര്‍ഷകനും നിത്യോപയോഗ സാധനങ്ങള്‍ തലച്ചുമടായി കൊണ്ടു നടന്ന് വില്പന നടത്തുന്ന ചെറിയ കച്ചവടക്കാരനുമായിരുന്നു. വരമ്പിലേക്കു ചാഞ്ഞു കിടന്നിരുന്ന വിളഞ്ഞ നെല്‍ക്കതിരുകള്‍ കുറുകെ കെട്ടിയ വടി ഉപയോഗിച്ച് വയലിലേക്ക് തള്ളിക്കൊടുക്കുന്ന ഉപ്പാപ്പയുടെ ഒരു ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ഉപ്പാപ്പ പൊതുവെ സാധുവായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിതാവിന്റെ പറമ്പും വയലുകളുമെല്ലാം സമര്‍ത്ഥനും ശക്തനുമായ സഹോദരന്‍ കൈക്കലാക്കി. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന വീടും സ്ഥലവും അതിനോടനുബന്ധിച്ചു കിടന്നിരുന്ന നാലഞ്ചേക്കര്‍ സ്ഥലവും ഉപ്പാപ്പയോടു ദയ തോന്നിയ നാട്ടിലെ പ്രമാണിയായ ഒരു നമ്പ്യാര്‍ ദാനമായി കൊടുത്തതാണത്രെ! ഒരിക്കല്‍ എവിടെയോ പോയി തിരിച്ചു വരുന്ന ഉപ്പാപ്പയോട് തരുവണ എത്തിയപ്പോള്‍ ആളുകള്‍ “നിങ്ങളുടെ വീടിനു തീപ്പിടിച്ചിട്ടുണ്ട്” എന്നു പറഞ്ഞത്രെ; അപ്പോള്‍ ഉപ്പാപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു: “ഏതായാലും ഞാന്‍ നിസ്കരിക്കട്ടെ, എന്നിട്ടു പോകാം”. അങ്ങിനെ തരുവണ പള്ളിക്കുളത്തില്‍ നിന്നും വുളു എടുത്ത് നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മേല്‍ക്കൂടയുടെ കത്തിയ ഭാഗങ്ങളെല്ലാം മാറ്റി നാട്ടുകാര്‍ പൂര്‍‌വ്വ സ്ഥിതിയില്ലാക്കിയത്രെ. അനുഭവസ്ഥരാണ് ഇക്കഥ എന്നോട് പറഞ്ഞത്. തീപ്പിടിക്കാനുള്ള കാരണം കുട്ടിയായിരുന്ന എളാപ്പ ഓലപ്പടക്കത്തിനു തീക്കൊടുത്തതായിരുന്നു. ആ എളാപ്പ ഇബ്രായിക്കയും അദ്ദേഹത്തിന്റെ അനുജന്‍ ആലീക്കയും ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ല. ഉപ്പാപ്പ ദാനമായി നല്‍കിയ സ്ഥലത്താണ് കോക്കടവ് പള്ളി നിര്‍മ്മിച്ചത്. പള്ളിയുടെ ആദ്യ നിര്‍മ്മാണം പൂര്‍ണ്ണമായും എനിക്ക് ഓര്‍മ്മയുണ്ട്. കട്ടയാടു നിന്നും കോപ്രയിലേക്കു പോകുന്നവഴിയില്‍ മുമ്പ് ഞങ്ങളുടെ ഉപ്പയുടെ തറവാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് എന്റെ നാലാം ക്ലാസ് അധ്യാപകന്‍ കേശവന്‍ മാസ്റ്റര്‍ പറഞ്ഞതോര്‍ക്കുന്നു.

I was born in an orthodox Muslim family named “Thonikkadavan”, it will used to known by the initial of “TK” abbreviation of “Thoni Kadavan” like “PK” for “Pallikkandi” and “K” for Kooradan etc.

My Grand Grand Grand Father: Kalanthan Haji

My Grand Grand Father: Beeran Haji

My Grand Father: Abdulla, died in 1975

My Father: Moidu Musliyar

Brothers of Father:

  1. Ammad Haji
  2. Ibrahim Haji
  3. Ali

Sisters:

  1. Pathu
  2. Haleema

My Mother: Amina (Maami), Daughter of: Moidu Aluva

My Mohter has 2 sisters and one brother. Only brother Mammootty Moulavi has died on 2006. Sisters are

  1. Biyyaathu
  2. Ayisha

Thonikkadavan Family Tree

വേരുകളന്വേഷിക്കുന്ന ഒരു ഘട്ടത്തിലെ ഫേസ് ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം. Please Click above “Thonikkadavan Family Tree”