0%
Still working...

Essays

Importance of the Website

വെബ് സൈറ്റിന്റെ പ്രാധാന്യം

1983 ജനുവരി 1 ആണ് ഇന്റര്‍ നെറ്റിന്റെ ഔദ്യോഗിക ജന്മദിനമായി കണക്കാക്കി വരുന്നത്. പിന്നീടങ്ങോട്ട് നെറ്റ് വിരിച്ചിട്ട പാതയിലൂടെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ കുതിപ്പായിരുന്നു. ജീവിതത്തിന്റെ നിഖില മേഖകളിലും ഇന്ന് ഇന്റര്‍നെറ്റ് ഒഴിച്ചു കൂടാന്‍ പറ്റാത്ത സാനിദ്ധ്യമാണ്. രാഷ്ട്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്വന്തമായി വെബ് ലോകത്ത് ഒരു സ്പെയ്സ് ഉണ്ടായിരിക്കണം എന്ന നില വന്നു. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ രംഗപ്രവേശത്തോടെ വ്യക്തിയാധിഷ്ഠിത വെബ് സ്പെയ്സുകളുടെ പ്രാധാന്യത്തിന് ഒരിടിവുണ്ടായി. സ്വന്തം വീട് തന്നെ വേണമെന്നില്ല താമസിക്കാന്‍ എന്ന ബോധ്യം ആളുകള്‍ക്കു വന്നു. ബ്ലോഗുകളായിരുന്നു തുടക്കം. പിന്നീട് ഫെയ്സ് ബുക്ക്, ട്വിറ്റര്‍, വാട്സാപ്പ് തുടങ്ങിയവ സോഷ്യല്‍ മീഡിയകളുടെ സാധ്യതകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടു.
എത്ര സൗകര്യമുണ്ടായാലും മറ്റൊരാളുടെ വീട് സ്വന്തം വീടു പോലെ ആകില്ലല്ലോ എന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇത്തരുണത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്.