….. എനിക്കു ലഭിച്ച ദീവാന്‍ കാവ്യങ്ങളില്‍ നിന്ന് ആറോ ഏഴോ കവിതകള്‍ – ആശയം പൂര്‍ണ്ണമായി മനസ്സിലാകാത്തതിനാല്‍ – മാറ്റി നിര്‍ത്തിയതൊഴിച്ചാല്‍ അഭിപ്രായ വ്യത്യാസമുള്ളതടക്കം മുഴുവന്‍ കവിതകളും എന്റെ സമാഹാരത്തില്‍ നല്‍കിയിട്ടുണ്ട്. ഒരു പുറത്തില്‍ അറബി ടെക്സ്റ്റും അഭിമുഖമായുള്ള മറ്റേ പുറത്തില്‍ മലയാള ഗദ്യ പരിഭാഷയും അറബി കവിതയ്ക്കടിയില്‍ ചെറിയ തോതിലുള്ള അറബി ശറഹും എന്നതാണ് പുസ്തകത്തിന്റെ ഘടന. ഒരു പരിഷ്കരിച്ച പതിപ്പിനും തുടക്കം കുറിച്ചിട്ടുണ്ട്. അധികം താമസിയാതെ അത് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഷാര്‍ജാ കേന്ദ്ര ലൈബ്രറിയില്‍ കുറച്ചു നല്ല വ്യാഖ്യാന ഗ്രന്ഥങ്ങള്‍ കണ്ടിരുന്നു. പതിവിനു വിപരീതമായി ഈ ഗ്രന്ഥത്തില്‍ മലയാള പദ്യാവിഷ്കാരങ്ങളില്ല. അതും കൂടി ഉള്‍പ്പെടുത്തി ഒരു ചെറിയ പതിപ്പും ഉദ്ദേശിക്കുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാകണം.
ഇത്തരുണത്തില്‍ പ്രത്യേകം ഓര്‍ക്കുന്നത് കാപ്പിറ്റല്‍ ബുക്സ് സ്ഥാപകന്‍ കുഞ്ഞാലന്‍ ഹാജിയെയാണ്. അദ്ദേഹം ഒരു പ്രതിഫലവും വാങ്ങാതെ പുസ്തകം പ്രസിദ്ധീകരിച്ചു. (പുസ്തകത്തിന്റെ ഡി.ടി.പിയും ലെ-ഔട്ടും ചെയ്തത് ഞാന്‍ തന്നെയാണ്). കഴിയുന്നവര്‍ പുസ്തകം വാങ്ങി വായിക്കണം. ഉടന്‍ ആമസോണ്‍ എഡിഷനും ഫ്ലിപ്പ് ബുക്കും അപ്‌ലോഡ് ചെയ്യുന്നതുമാണ്. കാപ്പിറ്റല്‍ ബുക്സ് പ്രസിദ്ധീകരിച്ച മുകളില്‍ കാണിച്ച പുസ്തകം ലഭിക്കാന്‍ എന്റെ വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
00971507869450
എന്ന് സ്വന്തം കട്ടയാട്.
