ദീവാന്‍ അല്‍ ശാഫിഈ (ഇമാം ശാഫിഈ കവിതകള്‍)

വലിപ്പം കൊണ്ടും വിഷയത്തിലെ വൈവിധ്യം കൊണ്ടും എന്റെ വിവര്‍ത്തനങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മറ്റൊരു ഗ്രന്ഥമാണിത്. പ്രസിദ്ധീകരിച്ചത് കാപ്പിറ്റല്‍ ബുക്സ് കോഴിക്കോട്. അറബു ലോകത്ത് ദീവാനുശ്ശാഫിഈ എന്ന പേരില്‍ ഇമാം ശാഫിഈ(റ)ന്റെ കവിതകള്‍ വളരെ പ്രസിദ്ധമാണ്. മലയാളത്തില്‍ മുഹമ്മദ് ശമീം ഉമരി എഴുതിയ ഒരു ചെറു സമാഹാരമേ കണ്ടിട്ടുള്ളൂ. 220-ഓളം കവിതകള്‍ ഇതിലുണ്ട്. ചിലത് അഭിപ്രായ വ്യാത്യാസങ്ങളുള്ളവയാണ്. ഒരു രണ്ടാം പതിപ്പിന് ശ്രമം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തോളമായി. ഷാര്‍ജയിലെ ഖുര്‍ആന്‍ റൗണ്ട് എബൗട്ടിനടുത്തുള്ള സെന്റ്റല്‍ ലൈബ്രറിയില്‍ നല്ല കുറച്ച് വ്യാഖ്യാനങ്ങള്‍ കാണുകയും എഴുത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പക്ഷേ മറ്റു പല ജോലികളുമുള്ളതിനാല്‍ അതങ്ങിനെ നീണ്ടു പോകുന്നു. ഞാന്‍ വിവര്‍ത്തനം ചെയ്ത അറബി ക്ലാസിക് കവിതകള്‍ അധികവും പദ്യവിവര്‍ത്തനവും കൂടി നടത്തിയിട്ടുണ്ട്. എന്നാല്‍ ദീവാന്‍ അല്‍ ശാഫിഈയില്‍ ഗദ്യവിവര്‍ത്തനമാണ് നല്‍കിയിട്ടുള്ളത്. എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ് ഇത്തരം പുസ്തകങ്ങള്‍.