പൂര്‍വ്വ ഇസ്‌ലാമിക കാലത്ത് നജ്‌ദ് പ്രവിശ്യയില്‍ അധിവസിച്ചിരുന്ന അബസ്, ദുബ്‌യാന്‍ എന്നീ രണ്ടു ഗോത്രങ്ങള്‍ക്കിടയില്‍ നടന്നതും നാല്പതു വര്‍ഷത്തോളം നീണ്ടു നിന്നതുമായ ഒരു പോരാട്ടത്തിന്റെ പേരാണ് ദാഹിസ് വല്‍ ഗബ്‌റാഅ് യുദ്ധം. ഈ യുദ്ധം അരങ്ങേറിയത് നജ്‌ദിലെ അല്‍ഖസീം പ്രദേശത്തായിരുന്നു. ഒരു കുതിരപ്പന്തയത്തില്‍ അബസ് ഗോത്രത്തെ ദുബ്‌യാന്‍ ചതിയില്‍ തോല്പിച്ചതാണ് യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ കാരണം. അബസ് ഗോത്ര നായകന്‍ ഖൈസ് ബിന്‍ സുഹൈറിന്റെ കുതിരയുടെ പേരാണ് ‘അബസ്’. ഗബ്‌റാഅ് ദുബ്‌യാന്‍ ഗോത്ര നേതാവ് ഹുദൈഫതു ബിന്‍ ബദ്‌റിന്റെ കുതിരയുടെ പേരും. ഷാര്‍ജാ ശൈഖ് സുല്‍താന്‍ അല്‍ ഖാസിമി എഴുതിയ ചരിത്ര നാടകം പ്രസ്തുത യുദ്ധത്തെ സംബന്ധിച്ചുള്ളതാണ്. പക്ഷേ അദ്ദേഹം ദാഇസ് എന്നത് ദാഹിശ് എന്നു മാറ്റിയിട്ടുണ്ട്. അത് ആധുനിക ലോകത്തെ തീവ്രവാദീ സംഘമായ ദാഹിശിനെ സൂചിപ്പിക്കാനും അതു വഴി ഭീകര പ്രവര്‍ത്തനത്തെ വിമര്‍ശിക്കാനുമാണ് എന്നാണ് നിരൂപകര്‍ പറയുന്നത്. ഞാന്‍ ഈ കൊച്ചു പുസ്തകം മലയാളത്തിലേക്കു മൊഴിമാറ്റിയത് ഒരു ദിവസം കൊണ്ടാണ്.
