welcome
പ്രിയപ്പെട്ടവരെ, വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊണ്ടു നടന്നിരുന്ന ഒരു സ്വപ്നമായിരുന്നു സ്വന്തമായൊരു വെബ് സൈറ്റ് എന്നത്. പലവട്ടവും അതിനു ശ്രമം നടത്തി. സമയ നഷ്ടവും ധന നഷ്ടവുണ്ടായി. വെബ് സൈറ്റ് മാത്രം എനിക്കു മുമ്പില്‍ വാതില്‍ തുറന്നില്ല. നിരാശനാകാതെ വീണ്ടും ശ്രമം തുടര്‍ന്നു. ഈയടുത്ത് ഒരു ഡിജിറ്റല്‍ കോഴ്സിനു ചേര്‍ന്നു. അത് വെബ്സൈറ്റ് എന്ന സ്വപ്നം പൂവണിയാന്‍ സഹായിച്ചു. ഗോ-ഡാഡിയില്‍ നിന്നും നേരത്തെ ഡൊമൈന്‍ എടുത്തിരുന്നു. കഴിഞ്ഞ ആഴ്ച അവരില്‍ നിന്നു തന്നെ മൂന്നുവര്‍ഷത്തേക്കുള്ള ഹോസ്റ്റിംഗും വാങ്ങി. രൂപ പന്ത്രണ്ടായിരത്തോളം ചിലവായി.
ബ്ളോഗുകള്‍ സജീവമായിരുന്ന കാലത്ത് ബ്ലോഗര്‍ ഡോട്ട് കോം വെബ്സൈറ്റിനു ബദലായി പ്രവര്‍ത്തിച്ചിരുന്നു. അവ നിര്‍ജ്ജീവമായപ്പോള്‍ ഫെയ്സ്ബുക്ക് ഓണ്‍ ലൈന്‍ മേഖലയിലെ പ്രധാന ആശ്രയമായി. ഫെയ്സ്ബുക്കിലും യൂടൂബിലുമൊക്കെ അധിനിവേശം നടത്തുന്ന പരസ്യങ്ങള്‍ ശല്ല്യമായിത്തുടങ്ങിയപ്പോള്‍ നമ്മുടെ അഭിരുചിയെ ശമിപ്പിക്കാന്‍ സ്വന്തം വെബ്സൈറ്റ് തന്നെ വേണമെന്നു തോന്നി. ബുദ്ധി പൂര്‍വ്വം ഉപയോഗിക്കുകയാണെങ്കില്‍ വെബ് സൈറ്റ് നമുക്ക് ചില്ലറ വരുമാനങ്ങളും നേടിത്തരും. സ്വന്തം പേരിലുള്ള സൈറ്റ് സ്വന്തം വീടുപോലെയാണ്. അവിടെ വന്നു ചമ്രം പടിഞ്ഞിരിക്കാന്‍ ഒരുത്തന്റെയും ഔദാര്യം വേണ്ട.
നിങ്ങളുടെ സര്‍വ്വ പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട്,
സ്വന്തം, മമ്മൂട്ടി കട്ടയാട്.

Leave a Comment / Uncategorized / By kattayad
DIGIT-AL-KATTAYAD
DIGIT-AL-KATTAYAD is a digital platform to share the ideas in publishing books










