0%
Still working...

അധിനിവേശങ്ങള്‍

അധിനിവേശങ്ങള്‍ക്കെതിരെ അറബിക്കവികള്‍ എന്നത് തിരഞ്ഞെടുത്ത ആധുനിക അറബിക്കവികളുടെ ശക്തമായ കുറേ കവിതകളുടെ പരിഭാഷയാണ്. പ്രസിദ്ധീകരിച്ചത് ആല്‍ഫ വണ്‍ കണ്ണൂര്‍ ആണ്. ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ദുബൈ സിറാജ് എഡിറ്റര്‍ കെ.എം. അബ്ബാസ് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പരിഭാഷാ രംഗത്തെ എന്റെ ആദ്യത്തെ പ്രൊജക്ട് ആയിരുന്നു ഇത്. വളരെ മുമ്പ് എന്റെ അയല്‍ വാസിയായ ഒരു പെണ്‍ കുട്ടി അധിനിവേശങ്ങളുമായി ബന്ധപ്പെട്ട കുറച്ച് ആധുനി അറബിക്കവിതകള്‍ സംഘടിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതിനോടനുബന്ധിച്ച ഒരന്വേഷണമാണ് ഈ പുസ്തകത്തിനു വഴി തെളിയിച്ചത്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന മഹ്‌മൂദ് ദര്‍‌വ്വേശ്, നിസാര്‍ ഖബ്ബാനി, അഹ്‌മദ് മഥര്‍, അമല്‍ ദ്ന്‍‌ഖല്‍ തുടങ്ങിയവരുടെ കവിതകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.

Adinivesangalkkethire (Arabic Poems)